കാഠ്മണ്ഡു: നേപ്പാളിൽ വിദേശികൾക്ക് പി സി ആർ ടെസ്റ്റ് നടത്തരുതെന്ന നിർദേശത്തിൽ കൂടുതൽ വ്യക്തത വരുന്നു. എയർ ബബ്ൾ കരാറിൽ ഒപ്പ് വെച്ച രാജ്യങ്ങളിലെ യാത്രക്കാർക്ക് ഇത് ബാധകമല്ലെന്നാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സർക്കുലറിൽ പറയുന്നത്. കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ ഭേദഗതി വരുത്തിയതായും എയർ ബബ്ൾ കരാറിൽ ഏർപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തീരുമാനം ബാധകമല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ദി ഹിമാലയൻ പത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയുമായി നേപ്പാൾ എയർ ബബ്ൾ കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട് എന്നതിനാൽ ഇന്ത്യക്കാർക്ക് നേപ്പാളിലേക്ക് യാത്ര ചെയ്യാനാകും. അതിനാൽ തന്നെ സഊദി യാത്ര മുടക്കമില്ലാതെ തുടരാനാകുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇതോടെ ഇന്ത്യക്കാർക്ക് ഡൽഹിയിൽ നിന്ന് നേപ്പാളിലേക്ക് എത്തിച്ചേരാനാകും.
ഇന്നലെ പി സി ആർ ടെസ്റ്റ് തടഞ്ഞു കൊണ്ടുള്ള വാർത്ത പുറത്ത് വന്നത് മുതൽ സഊദി യാത്രക്കാർ ഏറെ ആശങ്കയലായിരുന്നു. പ്രവാസികൾക്ക് ഏറെ നിരാശ നൽകി, നേപ്പാൾ വഴി മറ്റൊരു രാജ്യത്തേക്ക് ട്രാൻസിറ്റ് മാർഗ്ഗത്തിൽ പോകുന്ന വിദേശികൾക്ക് നേപ്പാളിൽ നിന്ന് പി സി ആർ ടെസ്റ്റ് അനുവദിക്കില്ല എന്ന പുതിയ തീരുമാനം ഇന്നലെയാണ് നേപ്പാൾ സർക്കാർ പുറത്തിറക്കിയത്. ഇനി മുതൽ നേപ്പാൾ പൗരന്മാർക്ക് മാത്രമേ പി സി ആർ ടെസ്റ്റ് നടത്താൻ പാടുള്ളൂവെന്നാണ് ഉത്തരവ്. കൂടാതെ, നയതന്ത്ര ഏജൻസികളുടെയും മിഷനുകളുടെയും ഉദ്യോഗസ്ഥർ, അവരുടെ കുടുംബങ്ങൾ, രാജ്യത്ത് കൂടുതൽ കാലം താമസിക്കുന്ന വിദേശികൾ എന്നിവർക്കും മാത്രമേ അവരുടെ രേഖകൾ പരിശോധിച്ചതിനുശേഷം മാത്രം പി സി ആർ ടെസ്റ്റ് പാടുള്ളൂവെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ തീരുമാനമാണ് ഇപ്പോൾ തിരുത്തലുകൾ വരുത്തി എയർ ബബ്ൾ കരാറിൽ ഒപ്പ് വെച്ച രാജ്യങ്ങൾക്ക് ഇത് ബാധകമല്ലെന്ന് അറിയിച്ചിരിക്കുന്നത്
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/Fc49WMCXbT70HiMZV8MESl