ജിദ്ദ: കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ചെയർമാൻ കുഞ്ഞാലി കുമ്മാളിൽ അധ്യക്ഷത വഹിച്ചു.
കോട്ടക്കൽ മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ, ഫാരിസ് വണ്ടൂർ, റഹീം കുളത്തൂർ, അഷ്‌റഫ് മമ്പുറം തുടങ്ങിയവർ സംബന്ധിച്ചു.
അലി കോഡൂർ, മുഹമ്മദ് സലീം കുറ്റിപ്പുറം, സൈദ് അലി കിഴിശ്ശേരി, അലി മുക്കം എന്നിവർ സമ്മാനർഹരായി.
കുറ്റിപ്പുറം പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഷംസു സ്രാമ്പിക്കൽ സ്വാഗതവും ട്രഷറർ സഹീർ പാലക്കൽ നന്ദിയും പറഞ്ഞു.