Saturday, 27 July - 2024

തവക്കൽന അപ്‌ഡേഷൻ: സഊദിയിൽ യാത്ര മുടങ്ങുന്ന വിമാന യാത്രക്കാർക്ക് പണം തിരികെ ലഭിക്കും

റിയാദ്: സഊദിയിൽ വിമാനയാത്രക്ക് തവക്കൽന സ്റ്റാറ്റസ്‌ നിര്ബന്ധമാക്കിയതോടെ ഇക്കാരണത്താൽ വിമാന യാത്രക്ക് തടസം നേരിട്ടാൽ പണം തിരികെ നൽകും. വിമാന യാത്രക്ക് വാക്‌സിൻ സ്വീകരിക്കുകയോ രോഗബാധ ഇല്ലാതിരിക്കുകയോ ചെയ്യുന്നവർക്ക് മാത്രമായിരിക്കും വിമാന യാത്ര അനുവദിക്കുകയെന്ന സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. തവക്കൽന ഇക്കാര്യം ഉൾകൊള്ളുന്ന സ്റാറ്റസ് ശരിയായാൽ മാത്രമേ ബോർഡിംഗ് പാസ് ഇഷ്യൂ ചെയ്യുകയുളൂവെന്നാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരിക്കുന്നത്. നിലവിൽ സഊദിയിൽ നിന്നും യാത്ര ചെയ്യണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെങ്കിലും അത് തവൽക്കൽനാ ആപ്പുമായി ബന്ധിപ്പിച്ചിരുന്നില്ല.

യാത്രക്കാരുടെ ഫ്‌ളൈറ്റ് വിവരങ്ങളെയും ‘തവക്കൽനാ’ ആപ്പിലെ ആരോഗ്യ നിലയെയും എത്രയും വേഗം ബന്ധിപ്പിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വാക്‌സിൻ സ്വീകരിച്ചവർ, രോഗബാധ സ്ഥിരീകരിക്കാത്തവർ എന്നിവക്ക് വ്യത്യസ്തമാണ് ‘തവക്കൽനാ’ ആപ്പിലെ ആരോഗ്യനിലയെങ്കിൽ ടിക്കറ്റ് ബുക്കിംഗ് റദ്ദാക്കിയതായി എസ്.എം.എസ്സുകൾ വഴി യാത്രക്കാരെ ഓട്ടോമാറ്റിക് രീതിയിൽ അറിയിക്കുകയാണ് ചെയ്യുക. ഇത്തരക്കാർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.

Most Popular

error: