Saturday, 27 July - 2024

ബഹറൈനിലേക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി, ഇത് ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങും

മനാമ: ഇന്ത്യയിൽ നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കാർക്കുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇത് സംബന്ധമായി ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ സർക്കുലർ പുറത്തിറക്കി. 48 മണിക്കൂറിനുള്ളിൽ കരസ്ഥമാക്കിയ ആർ ടി പി സി ആർ നെഗറ്റീവ് പരിശോധന ഫലമാണ് കയ്യിലുണ്ടായിരിക്കേണ്ടതെന്നാണ് ഇതിൽ പ്രധാനം. 27 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. നേരത്തെ ദുബൈയും ഇതേ മാനദണ്ഡം നടപ്പിലാക്കിയിരുന്നു.

മാത്രമല്ല, അംഗീകൃത കേന്ദ്രങ്ങളിൽ നിന്നെടുത്ത ടെസ്റ്റ് റിസൾട്ടിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇന്ത്യ-ബഹ്‌റൈൻ യാത്രയിൽ ഇതില്ലാത്ത യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് ഉണ്ട്.

ഇതിന് പുറമെ ബഹറിനിൽ എത്തുന്നവർ ഇറങ്ങിയ ഉടനെയും ആദ്യ അഞ്ച് ദിവസത്തിന് ശേഷവും പത്താം ദിനത്തിലും പിസിആർ ടെസ്റ്റ് നടത്തണമെന്നും നിബന്ധനയുണ്ട്. ഇതിന് 36 ബഹ്‌റൈൻ ദിനാർ ആണ് ചിലവ്. ഇത് സംബന്ധമായ സർക്കുലർ ഗൾഫ് എയർ ട്രാവൽ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്.

Most Popular

error: