Saturday, 27 July - 2024

ഇന്ത്യയിൽ നിന്നുള്ള ദുബൈ, അബുദാബി യാത്രക്കാർക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ഇത്തിഹാദും എമിറേറ്റ്സും

ദുബൈ: ഇന്ത്യയിൽ കോവിഡ് വൈറസ് ബാധ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ നിബന്ധന ഏർപ്പെടുത്തി യു എ ഇ വിമാന കമ്പനികളായ ഇത്തിഹാദും, എമിറേറ്റ്സും. നിബന്ധകൾ പാലിക്കാതെ വിമാനങ്ങളിൽ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്ന് ഇരു വിമാന കമ്പനികളും അറിയിച്ചു. പിസിആർ ടെസ്റ്റിനുള്ള ചില നിബന്ധനകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് വരുന്ന യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെ പി‌സി‌ആർ പരിശോധന നടത്തി നെഗറ്റിവ് റിസൾട്ട് കരുതണമെന്നു ദുബൈയിലെ എമിറേറ്റ്സ് വിമാന കമ്പനിയും അബുദാബി ആസ്ഥാനമായ ഇത്തിഹാദും അറിയിച്ചത്. അംഗീകൃത ലാബുകളിൽ നിന്നുള്ള പരിശോധന റിപ്പോർട്ടായിരിക്കണം കരുതേണ്ടതെന്നും റിപ്പോർട്ടിൽ ക്യൂ ആർ കോഡ് നിർബന്ധമാണെന്നും ഇരു വിമാന കമ്പനികളും അറിയിച്ചു. എന്നാൽ, എന്നാൽ, അബൂദബി വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ, 12 വയസിന് താഴെയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് ബാധകമല്ല. നേരത്തേ അബൂദബിയിലേക്ക് 96 മണിക്കൂറിനകത്ത് എടുത്ത പരിശോധനയുടെ ഫലം മതിയായിരുന്നു.

Most Popular

error: