മക്ക: മക്കയിലെ വിശുദ്ധ കഅ്ബക്ക് ചുറ്റും വിശ്വാസികൾ പ്രാർത്ഥന നിർവ്വഹിക്കുന്ന ചിത്രം ഏറെ മനോഹരം. വിശുദ്ധ റമദാൻ എട്ടിന് മഗ്‌രിബ് നിസ്കാര സമയത്ത് ഹറമിൽ നിന്നെടുത്ത ചിത്രം ഇതിനകം തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും വിശ്വാസികളുടെ കൊവിഡ് പ്രതിരോധ കടപ്പാട് ഏറെ പ്രശംസിക്കപ്പെടും ചെയ്‌തു കഴിഞ്ഞു.
വിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഹറമിൽ പ്രാർത്ഥനക്കായി സാമൂഹിക അകലം പാലിച്ച് പട്ടാളച്ചിട്ടയിൽ നിൽക്കുന്ന ചിത്രമാണ് വൈറലായത്. കൊവിഡ് മഹാമാരിയിലും പൂർണ്ണ പ്രതിരോധ നടപടികൾ കൈകൊണ്ട് പ്രാർത്ഥനകൾ എങ്ങനെ നിർവഹിക്കാമെന്നു കാണിച്ചു തരുന്നതാണ് മക്കയിലെയും മദീനയിലും എത്തുന്ന വിശ്വാസികൾ സ്വീകരിക്കുന്ന നടപടികൾ. അതിന്റെ ഉദാഹരണമാണ് ഈ ചിത്രം.