റിയാദ്: അബ്റിഷിറിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും രാജ്യത്തെ പൗരന്മാരും സ്വദേശികളും ഇത് സംബന്ധമായി ജാഗ്രത പാലിക്കണമെന്നും അബ്ഷിർ അറിയിച്ചു. അബ്ഷിർ, ഇതിന്റെ പ്രധാന പോർട്ടലായ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ചുള്ള വ്യാജ സന്ദേശങ്ങൾ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
ഇത്തരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള ലിങ്കുകൾ ലഭിച്ചാൽ അവ അബ്ഷിർ, എം ഒ ഐ എന്നിവയുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഉറപ്പിച്ച ശേഷം മാത്രമേ തുറക്കാവൂ എന്നും ഓർമ്മപ്പെടുത്തി. https://www.absher.sa, https://www.moi.gov.sa എന്ന ലിങ്ക് വഴിയാണ് അബ്ഷിറിൻ പ്രവേശിക്കേണ്ടത്. വ്യാജ ലിങ്കുകളിൽ വഴി ശ്രമം നടത്തിയാൽ ഡാറ്റകൾ നഷ്ടപ്പെടാനും മറ്റും ഇടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.