Tuesday, 5 November - 2024

ഓക്സിജൻ ദുരന്തം: മഹാരാഷ്ട്രയിൽ ഓക്‌സിജന്‍ ടാങ്കര്‍ ചോർന്നു; ആശുപത്രിയിലെ 22 രോഗികള്‍ മരിച്ചു

മുംബൈ: കൊവിഡ് താണ്ഡവമാടുന്ന മഹാരാഷ്ട്രയില്‍ മറ്റൊരു ദുരന്തം കൂടി. നാസിക്കിലെ സക്കീര്‍ ഹുസൈന്‍ എന്‍എംസി ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് 22 രോഗികള്‍ മരിച്ചു. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ബാഷ്പീകൃത ഓക്‌സിജന്‍ ആണ് ചോര്‍ന്നത്. ഓക്‌സിജന്‍ ആവശ്യമുള്ള 171 രോഗികള്‍ ആശുപത്രിയിലുണ്ട്. അഗ്നിശമന സേന അടക്കമുള്ള രക്ഷാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിേയാെട ആശുപത്രിയില്‍ ടാങ്കര്‍ നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 15% പേരും ഓക്‌സിജന്‍ ആവശ്യമുള്ളവരാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 1,550 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കിയിട്ടുണ്ട്. അത് വിതരണത്തിന് ശ്രമിക്കുകയാണ്. കൂടുതല്‍ ഓക്‌സിജന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

Most Popular

error: