Saturday, 27 July - 2024

പ്രവാസി ആരോഗ്യ സുരക്ഷാ പത്രിക പ്രകാശനം ചെയ്തു

ജിദ്ദ: കൊവിഡ് 19 രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പ്രവാസികൾക്കായുള്ള കൊവിഡ് ആരോഗ്യ സുരക്ഷാ പത്രിക പ്രകാശനം ചെയ്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റിനു കീഴിലെ കമ്യൂണിറ്റി വെൽഫയർ കോർഡിനേഷൻ സമിതി അംഗം ഒപിഎം ഷമീം നരിക്കുനിക്ക് നൽകിയാണ് പ്രകാശന കർമം നിർവഹിച്ചത്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായാണ് ആരോഗ്യ സുരക്ഷ പത്രിക തയ്യാറാക്കിയത്.

ലഭ്യമായ സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് നടത്താൻ മുഴുവൻ പ്രവാസികളും ജാഗരൂകരായിരിക്കണമെന്ന് കോൺസുൽ ജനറൽ ആഹ്വാനം ചെയ്തു .

Most Popular

error: