Thursday, 10 October - 2024

സഊദിയിൽ രണ്ടാം ഡോസ് വാക്സിൻ തിയ്യതി; മന്ത്രാലയ പ്രതികരണം ഇങ്ങനെ

റിയാദ്: സഊദിയിൽ രണ്ടാം ഡോസ് കൊവിഡ് വാക്സിൻ നീട്ടിയെങ്കിലും ഇതിനുള്ള തീയതി ഉടന്‍ തന്നെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി ആരും ഒന്നും ചെയ്യണ്ടതില്ലെന്നും ബുക്കിംഗ് പുതുക്കാനും പുതിയ തീയതി അയക്കാനും പ്രത്യേക സംവിധാനങ്ങൾ ഉണ്ടെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് മുഴുവൻ ആളുകളിലേക്കും ചുരുങ്ങിയത് ആദ്യ ഘട്ട ഡോസ് എങ്കിലും നൽകണമെന്ന തീരുമാനത്തെ തുടർന്നാണ് രണ്ടാമത്തെ ഡോസ് നൽകുന്നത് താത്കാലികമായി നിർത്തി വെച്ചത്. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിയ്യതികൾ നൽകിയവർക്ക് ഇത് റദ്ദാക്കുകയായിരുന്നു. എന്നാൽ,
60 വയസ്സായവര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നത് തുടരുന്നുണ്ട്.

ഇപ്പോൾ തിയ്യതികൾ റദ്ദാക്കിയെങ്കിലും അടുത്ത ഡോസ് വാക്‌സിന്‍ ലഭിക്കുന്ന തീയതി എല്ലാവരേയും വൈകാതെ അറിയിക്കുമെന്ന് മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

Most Popular

error: