Friday, 13 September - 2024

മുസ്തഫ ഹുദവിക്ക് യാത്രയയപ്പ് നൽകി

ജിദ്ദ: പന്ത്രണ്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എസ് ഐ സി മക്ക പ്രവിശ്യ കമ്മിറ്റി പ്രസിഡന്റും ഷറഫിയ്യ ഏരിയ കമ്മിറ്റി പ്രസിഡന്റ്റുമായ മുസ്തഫ ഹുദവി കൊടക്കാടിനു സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി. എസ് ഐ സി ഓഡിറ്റോറിയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് വ്യത്യസ്ഥവും ഉപകാരപ്രദവുമായ പല വിഷയങ്ങളിലും മുസ്തഫ ഹുദവി നൽകിയിട്ടുള്ള സേവനങ്ങൾ മഹത്തരമാണെന്നും അവ മറ്റുള്ളവർക്ക് മാതൃകാ പരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എസ് ഐ സി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

മുസ്തഫ ഫൈസി ചേരൂർ, മുജീബ് റഹ്‌മാനി മൊറയൂർ, അബ്ദുറഹ്മാൻ ഫൈസി, സൽമാനുൽ ഫാരിസ് ദാരിമി, മുഹമ്മദ്‌ ബഷീർ മാസ്റ്റർ, കെ വി കെ മുഹമ്മദ്‌ ദാരിമി, ഉസ്മാൻ എടത്തിൽ, മുഹമ്മദ്‌ റഫീഖ് കൂലത്ത് തുടങ്ങിവർ യാത്ര മംഗളം നേർന്നു സംസാരിച്ചു.
എസ് ഐ സി സെൻട്രൽ കമ്മിറ്റി വക ഉപഹാരം സയ്യിദ് ഉബൈദുല്ല തങ്ങൾ മുസ്തഫ ഹുദവിക്ക് സമ്മാനിച്ചു. മുസ്തഫ ഹുദവി മറുപടി പ്രസംഗം നടത്തി.

എസ് ഐ സി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും അഷ്‌റഫ്‌ ദാരിമി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

Most Popular

error: