റിയാദ്: സഊദിയിൽ ജനസംഖ്യയുടെ എഴുപത് ശതമാനം ആളുകളിലേക്കും വാക്‌സിൻ എത്തിക്കാൻ കഴിഞ്ഞാൽ വിദ്യാലയങ്ങളിലേക്ക് കുട്ടികൾക്ക് മടക്കം സാധ്യമായേക്കുമെന്ന് സഊദി കൊവിഡ് പ്രതിരോധ സമിതി. റൊട്ടാന ഖലീജിയ ചാനലിലെ പ്രത്യേക പരിപാടിയിൽ സംസാരിക്കവെയാണ് കൊറോണ കൺട്രോൾ കമ്മിറ്റി സെക്രട്ടറി ഡോ: തലാൽ അൽ തുവൈജിരി ഇക്കാര്യം പങ്കു വെച്ചത്.
നിലവിലെ പ്ലാൻ അനുസരിച്ച് ഈ വർഷം അവസാനത്തോടെ രാജ്യത്തെ എഴുപത് ശതമാനം ആളുകളിലേക്കും വാക്‌സിൻ എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇത് യാഥാർഥ്യമായാൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് എത്താനാകുമെന്നും പഠനം സ്‌കൂളുകളിൽ പുനഃരാരംഭിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.