Saturday, 27 July - 2024

സഊദിയിൽ നിന്നും ഉംറക്ക് പോകുന്നവരുടെ ശ്രദ്ധക്ക്

🔹തവക്കൽന, ഇഅ്‌തമർന ആപ്പുകൾ വഴി പെർമിറ്റ് എടുത്തവർക്ക് മാത്രമേ ഉംറ ചെയ്യാനാവൂ. മറ്റൊരാളുടെ പെർമിറ്റ് ഉപയോഗിച്ചാൽ വലിയ സംഖ്യ പിഴയുണ്ട്.

🔸നിലവിൽ ഉംറ പെർമിറ്റ് എടുക്കുമ്പോൾ കുദായ്, ഷീഷ എന്നീ രണ്ടു ഗേറ്റുകളാണ് ലഭിക്കുക.(വേറെയും ഗേറ്റുകൾ ഇപ്പോൾ കാണിക്കുന്നുണ്ട്) അവിടെ നിന്നും ബസ്സിൽ മാത്രമേ ഹറമിലേക്ക് പ്രവേശനമുള്ളൂ. ഹറമിലേക്കുള്ള എല്ലാ റോഡുകളിലും പരിശോധനയുണ്ട്. മറ്റേതൊരു വഴിയിലൂടെയും ടാക്സിയിലോ കാൽനടയായോ ഹറമിലേക്ക് കടക്കാൻ അനുവദിക്കുകയില്ല.

🔹ട്രാൻസ്‌പോർട്ടേഷൻ ചാർജ് പേ ചെയ്യാതെയും ഇപ്പോൾ പെർമിറ്റ് ലഭിക്കുന്നുണ്ട്. അതാത് സ്ഥലങ്ങളിൽ ബസ് കയറുന്നതിനു മുമ്പ് പേ ചെയ്യാനുള്ള സംവിധാനമുണ്ട്. അതാണ് കൂടുതൽ സൗകര്യം. ആപ്പിൽ പേ ചെയ്തിട്ടുണ്ടെങ്കിൽ അത് അവിടെ കാണിച്ചു കൊടുത്താലും മതി. അവരുടെ സിസ്റ്റത്തിൽ ആ ഡാറ്റ ലഭ്യമല്ല. ടിക്കറ്റ് കാണിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പണമടക്കേണ്ടി വരും. (20 റിയാൽ)

🔹നിസ്കാരത്തിനു വേണ്ടി പ്രത്യേകം പെർമിറ്റ് എടുക്കണം. ഉംറക്കിടയിൽ വരുന്ന ഫർദ് നിസ്കാരങ്ങൾ നിർവഹിക്കാമെങ്കിലും മത്വാഫിലോ മസ്അയിലോ അതിനടുത്ത സ്ഥലങ്ങളോ തറാവീഹ് നിസ്കരിക്കാൻ അനുവദിക്കുകയില്ല. വിലക്ക് ലംഘിച്ചു നിസ്കരിച്ചാൽ ഫൈൻ ലഭിക്കാൻ സാധ്യതയുണ്ട്.

🔸നിസ്കാരത്തിനു പോകുകയാണെങ്കിൽ നേരത്തെ തന്നെ പോകേണ്ടി വരും. പുതിയ എക്സ്റ്റൻഷൻ ബിൽഡിങ്ങിലാണ് നിസ്കാരമുണ്ടാകുക. കുദായ് ഭാഗത്ത് നിന്നാണെങ്കിൽ കുറച്ചു ദൂരം നടക്കാനുണ്ട്.

കടപ്പാട്: മക്ക ദഅ്‌വ സെന്റർ

Most Popular

error: