Saturday, 27 July - 2024

ക്വാറന്റൈൻ ലംഘിച്ച നിരവധി പേർ മക്കയിൽ പിടിയിൽ

മക്ക: ക്വാറന്റൈൻ നിയമം ലംഘിച്ച പതിമൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. കൊവിഡ് പ്രതിരോധ സമിതിയുടെ സഹകരണത്തോടെയാണ് ഐസൊലേഷൻ, ക്വാറന്റൈൻ നിയമം ലംഘിച്ച് പുറത്തിറങ്ങിയ ഇവരെ പിടികൂടിയത്. കൊവിഡ് ബാധിച്ചതിനാൽ ഇവർ ഐസൊലേഷനിൽ കഴിയേണ്ടതായിരുന്നു. ജിദ്ദ, ത്വായിഫ് ഗവർണറേറ്റുകളിൽ നിന്നാണ് നിയമ ലംഘകകരെ പിടികൂടിയത്. പ്രാഥമിക നടപടികൾ കൈക്കൊണ്ടതിനു പിന്നാലെ ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ക്വാറന്റൈൻ നിയമ ലംഘകർക്ക് രണ്ട് ലക്ഷം റിയാലും രണ്ടു വർഷം വരെ തടവ് ശിക്ഷയും ചിലപ്പോൾ രണ്ടും കൂടി ഒരുമിച്ചോ ആണ് ശിക്ഷ. വീണ്ടും ആവർത്തിച്ചാൽ ഇത് ഇരട്ടിയാകും. നേരെത്തെ കിഴക്കൻ സഊദിയിൽ നിന്നും ഏതാനും ക്വാറന്റൈൻ നിയമ ലംഘകരെ പോലീസ് പിടികൂടിയിരുന്നു.

Most Popular

error: