റിയാദ്: ശവ്വാൽ അഞ്ചിന് അഥവാ മെയ് പതിനേഴ് മുതൽ അന്താരാഷ്ട്ര സർവ്വീസുകൾ പുനരാരംഭിക്കാൻ സഊദി എയർലൈൻസ് തയ്യാറാണെന്ന് സഊദിയ അസിസ്റ്റൻസ് ഡയറക്ടർ. ഉക്കാദ് പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഊദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഖാലിദ് ബിൻ അബ്ദുൽഖാദിർ ഇക്കാര്യം അറിയിച്ചത്. സഊദി എയർലൈൻസ് ട്വിറ്ററിൽ കുറിച്ച ട്വീറ്റുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായാണ് ഖാലിദ് ബിൻ അബ്ദുൽഖാദിർ ഇക്കാര്യം വ്യക്തമാക്കിയത്.
“നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ” എന്ന ഒറ്റവരി ട്വീറ്റ് ആണ് സഊദിയ ഇന്നലെ തങ്ങളുടെ ട്വിറ്ററിൽ പങ്കു വെച്ചത്. ഇത് വൈറൽ ആകുകയും ഏറെ ചർച്ചകൾക്ക് തുടക്കമിടും ചെയ്തിരുന്നു. അന്താരാഷ്ട്ര സർവീസുകൾക്ക് തങ്ങൾ ഒരുക്കമാണെന്ന് സഊദിയ വ്യക്തമാക്കുകയാണെന്നായിരുന്നു ട്വീറ്റ് കൊണ്ട് ഉദേശിച്ചത്. എന്നാൽ, പല രസകരമായ തമാശകളും ചോദ്യങ്ങളും ഉൾപ്പെടുന്ന മറുപടിയാണ് ട്വീറ്റുകൾ ഷെയർ ചെയ്യപ്പെട്ടതും പങ്കു വെച്ചതും.
സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ് മെയ് പതിനേഴ്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും വിവിധ ഘടകങ്ങൾ ഉൾകൊണ്ടായിരിക്കും തീരുമാനമെന്നും സഊദി കൊവിഡ് പ്രതിരോധ സിക്രട്ടറി ഡോ: തലാൽ അൽ തുവൈജിരി അറിയിച്ചിട്ടുണ്ട്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾ ഉടൻ കിട്ടുവാനായി ഗ്രൂപ്പിൽ അംഗമാകാം 👇