Friday, 13 September - 2024

കുടുംബ സുരക്ഷ പദ്ധതി കാംപയിൻ അവസാനിച്ചു

ജിദ്ദ: കഴിഞ്ഞ ഒന്നര മാസമായി നടന്നു വന്നിരുന്ന മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതി 2021 കാംപയിൻ അവസാനിച്ചു. കഴിഞ്ഞ മാർച്ച്‌ മാസം ആരംഭിച്ച കാംപയിനാണ് ഏപ്രിൽ പതിനഞ്ചിന് അവസാനിച്ചത്. കെഎംസിസിയുടെ വിവിധ കുടുംബ സുരക്ഷ പദ്ധതികൾ പ്രവാസികൾക്കും പ്രവാസി കുടുംബങ്ങൾക്കും വലിയ ആശ്വാസവും അത്താണിയുമാണ്.

കുടുംബ സുരക്ഷ കാംപയിയിനോടാനുബന്ധിച്ചു നിരവധി പേർ പദ്ധതിയിൽ ചേരുകയും നിലവിലുള്ളവർ അംഗത്വ പുതുക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റിക്ക് കീഴിൽ ഉള്ള മണ്ഡലം, പഞ്ചായത്ത്‌, മുനിസിപ്പൽ കമ്മിറ്റികളുടെ സഹകരബത്തോടെയാണ് പ്രസ്തുത കാംപയിൻ നടന്നത്.

ഇരുപത്തി ഒന്നാം വർഷത്തിലേക്ക് കടന്ന മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷ പദ്ധതിയിൽ കാലോചിതമായ നിരവധി പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രവാസ വിരാമ’ പദ്ധതി. ഇത് പോലെ ചികിത്സ സഹായം നൽകുന്നതിലും ആനുകൂല്യം വർധിപ്പിച്ചിട്ടുണ്ട്. അത് പോലെ മരണാനന്തര ആനുകൂല്യം നൽകുന്നതിലും ചില പരിഷ്കാരം വരുത്തിയിട്ടുണ്. പദ്ധതിയിൽ സ്ഥിരമായി അംഗത്വം എടുക്കുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.

മാർച്ച്‌ മുപ്പത്തൊന്നിനുഅവസാനിക്കേണ്ടിയിരുന്ന കുടുംബ സുരക്ഷ കാംപയിൻ കാലാവധി വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളുടെ അഭ്യർത്ഥന മാനിച്ചാണ് ഏപ്രിൽ പതിനഞ്ചു വരെ ജില്ല കമ്മിറ്റി നീട്ടിയത്. ഇത് കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാനും നിലവിലുള്ളത് പുതുക്കാനും അവസരം നൽകി.

കൊവിഡ് പ്രതിസന്ധിക്കിടയിലും കുടുംബ സുരക്ഷ കാംപയിൻ വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച മണ്ഡലം, പഞ്ചായത്ത്‌, മുനിസിപ്പൽ, ഏരിയ കെഎംസിസി പ്രവർത്തകരെ മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഇല്യാസ് കല്ലിങ്ങൽ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ എന്നിവർ അഭിനന്ദിച്ചു.

Most Popular

error: