Thursday, 12 September - 2024

മലയാളിയായ പ്രവാസി വ്യവസായി സഊദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ദമാം: കിഴക്കൻ സഊദിയിൽ പ്രവാസി വ്യവസായി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. കാസർകോട് ബായാർ പാദാവ് പരേതനായ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ അബ്ദുൽറഹ്മാൻ ആവള (56) യാണ് അൽഖോബാറിൽ മരണപ്പെട്ടത്. കൊവിഡ് ബാധിതനായതിനെ തുടർന്ന് മൂന്നാഴ്ചയായി ദമാം സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യനില വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

അല്‍ ഖോബാറില്‍ നിരവധി സ്ഥാപങ്ങളുടെ ഉടമയായ ഇദ്ദേഹം ഗൾഫിലും നാട്ടിലുമായി സാമൂഹ്യരംഗത്തും സജീവമായിരുന്നു. വലിയ സൗഹൃദവലയത്തിന് ഉടമ കൂടിയായിരുന്നു അബ്ദുറഹ്‌മാൻ . കാസര്‍കോട് ബായാറിലെ സന കോംപ്ലക്‌സ ഉടമ കൂടിയാണ്. അൽകോബാറിൽ കുടുംബത്തോടോപ്പമാണ് താമസം.

ഭാര്യ: സീനത്ത്. മക്കൾ: സന, സുഹൈൽ, അദ്നാൻ, അഫ്‌നാൻ.

Most Popular

error: