ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ‘സമാധാനപരമായ’ മാർഗങ്ങൾക്കാണെന്ന് കരുതാനാവില്ലെന്ന് സഊദി അറേബ്യ

0
1083

റിയാദ്: ഇറാന്റെ ആണവ പദ്ധതിയുടെ നിലവിലെ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് കാണുന്നതെന്നും ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ‘സമാധാനപരമായ’ മാർഗങ്ങൾക്കാണെന്ന് കരുതാനാവില്ലെന്നും സഊദി അറേബ്യ. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് 60 ശതമാനമായി ഉയർത്തുമെന്ന ഇറാനിയൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സഊദയുടെ പ്രതികരണം. മേഖലയിലെ പിരിമുറുക്കം ഒഴിവാക്കുന്നതിനായി നിലവിലെ ചർച്ചകളിൽ ഗൗരവമായി ഇറാൻ ഇടപെടണമെന്നും സഊദി വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവാനായിൽ ആവശ്യപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതി ഉപയോഗപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി, തീവ്രത ഒഴിവാക്കുന്നതിനും പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും കൂടുതൽ പിരിമുറുക്കത്തിന് വിധേയമാക്കാതിരിക്കാനും നിലവിലെ ചർച്ചകളിൽ ഗൗരവമായി ഇടപെടാനും രാജ്യം ഇറാനോട് ആവശ്യപ്പെടുന്നു. പ്രദേശത്തും ലോകത്തും സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്ന രീതിയിലും വൻ നാശത്തിന്റെ ആയുധങ്ങളുടെ വ്യാപനത്തിൽ നിന്ന് പരിമിതപ്പെടുത്തുന്ന രീതിയിലും സമാധാനപരമായ ആവശ്യങ്ങൾക്കും അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുടെ മേൽനോട്ടത്തിലും ഇത് ഉണ്ടാകണമെന്നാണ് ആവശ്യം.

നിരീക്ഷണവും നിയന്ത്രണ നടപടികളും ശക്തിപ്പെടുത്തുകയും ഇറാനെ ആണവായുധങ്ങൾ നേടുന്നതിൽ നിന്നും ഇത് കരസ്ഥമാക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന വിധത്തിൽ, ശക്തവും ദൈർഘ്യമേറിയതുമായ നിർണ്ണായക കരാറിൽ എത്തേണ്ടത് അത്യാവശ്യമാണ്. പ്രാദേശിക സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ഇറാൻ സ്വീകരിക്കുന്ന വിപുലമായ നടപടികളെക്കുറിച്ച് മേഖലയിലെ രാജ്യങ്ങളുടെ ആഴത്തിലുള്ള ആശങ്ക കണക്കിലെടുക്കുകയും ചെയ്യുന്നുവെന്നും വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവാനായിൽ ചൂണ്ടികാട്ടി. അടുത്ത ആഴ്ചയോടെ യുറേനിയം 60 ശതമാനം പ്യുരിറ്റിയിൽ ഉത്പാദിപ്പിക്കുമെന്ന് ഇറാൻ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. നതാൻസിലെ ഒരു പ്രധാന ആണവ കേന്ദ്രത്തിൽ സ്ഫോടനം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇറാന്റെ പ്രഖ്യാപനം. ഈ ആക്രമണത്തിന് പിന്നിൽ ഇസ്റാഈൽ ആണെന്നും തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here