Saturday, 27 July - 2024

സഊദിയിൽ പ്രതിദിന കൊവിഡ് രോഗികളും മരണ നിരക്കും ഉയരുന്നു

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 985 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 പേർ മരണപ്പെടുകയും 661 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.നിലവിൽ 9,249 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 999 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,791 ആയും വൈറസ് ബാധിതർ 402,142 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 386,102 ആയും ഉയർന്നു.

Most Popular

error: