റിയാദ്: സഊദിയെ ലക്ഷ്യയെത്തിയ മിസൈലുകൾ തകർത്തതോടെ അവശിഷ്ടങ്ങൾ പതിച്ച് ജിസാൻ യൂണിവേസ്റ്റി കെട്ടിടത്തിനു തീപ്പിടിച്ചു. എന്നാൽ, തീ നിയന്ത്രണ വിധേയമാണെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. സഊദിക്കെതിരെ വന്ന മിസൈലുകളും ഡ്രോണുകളും സഖ്യ സേന തകർത്തതായി വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് യൂണിവേഴ്‌സിറ്റി കെട്ടിടത്തിനു തീപ്പിടിച്ചതായുള്ള വാർത്ത പുറത്ത് വന്നത്.
മിസൈൽ ആക്രമണത്തിൽ ജിസാൻ യൂണിവേഴ്‌സിറ്റി കെട്ടിടത്തിനു തീപ്പിടിച്ചു
1640