ജിദ്ദ: റമദാൻ മാസത്തിലെ പുണ്യദിനങ്ങളിൽ വിശുദ്ധ ഖുർആൻ പഠനവും സന്ദേശ പ്രചാരണവും ലക്ഷ്യമിട്ട് സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ, ‘വെളിച്ചം റമദാൻ 2021’ എന്ന ടൈറ്റിലിൽ ‘പ്രതിദിന ഖുർആൻ പഠനവും മത്സര പരീക്ഷകളും’ സംഘടിപ്പിക്കുന്നു. വെളിച്ചം സഊദി വെബ്‌സൈറ്റ് വഴിയോ വെളിച്ചം ഓൺലൈൻ ആപ്ലിക്കേഷൻ (Velicham Online) വഴിയോ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും ഈ പഠന, മത്സര പദ്ധതിയുടെ ഭാഗാമാകാം.
വിശുദ്ധ ഖുർആനിലെ 58 മുതൽ 66 വരെയുള്ള അദ്ധ്യായങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ആസ്‌പദമാക്കിയിട്ടാണ് പഠന, മത്സര പദ്ധതി. റമദാൻ 2 മുതൽ 21 വരെ ഓരോ ദിവസവും പത്ത് ചോദ്യങ്ങൾ വീതമുള്ള പ്രാഥമിക റൗണ്ടും റമദാൻ 25 ന് ഫൈനൽ മത്സരവും നടക്കും. ഫൈനൽ മത്സരവിജയികളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും, തുടർന്നുള്ള 10 സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കും.
ദിവസവും സഊദി സമയം രാവിലെ 4.00 മുതൽ രാത്രി 10.00 (ഇന്ത്യൻ സമയം രാവിലെ 6:30 മുതൽ രാത്രി 12:30) വരെയുള്ള ഏത് സമയത്തും വെബ്‌സൈറ്റ് വഴിയോ വെളിച്ചം ഓൺലൈൻ ആപ്പ് വഴിയോ ഉത്തരങ്ങൾ നൽകാവുന്നതാണ്. അതാത് ദിവസത്തെ മാർക്കുകൾ അന്ന് തന്നെ അറിയാവുന്നതാണ്.
ഓരോ ദിവസത്തെയും പാഠഭാഗങ്ങളും പണ്ഡിത വിശദീകരണങ്ങളും വെളിച്ചം സൗദി ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും Velichamsaudionline ഫേസ്ബുക്, യൂട്യൂബ് ചാനലുകളിലും ലഭ്യമാക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ
Velicham Online ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ വെളിച്ചം വെബ്സൈറ്റ് http://www.velichamonline.islahiweb.org വഴിയോ പേരും സ്ഥലവും മൊബൈൽ നമ്പറും കൊടുത്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്ആപ്പ് +966 509292062, +966 541303157