ജിദ്ദ: ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി റമദാനിനോടാനുബന്ധിച്ചു നടത്തുന്ന സിഎച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ കാമ്പയിൻ വിജയിപ്പിക്കാൻ റുവൈസ് ഏരിയ കെഎംസിസി യോഗം തീരുമാനിച്ചു. നാട്ടിൽ കഷ്ടപ്പെടുന്ന രോഗികൾക്ക് സി. എച്ച് സെന്ററുകളും അത് പോലെ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലും വലിയ ആശ്വാസമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ സി എച്ച് സെന്ററിനും ശിഹാബ് തങ്ങൾ റിലീഫ് സെല്ലിനും പരമാവധി സംഭാവന നൽകി സഹകരിക്കണമെന്ന് യോഗം എല്ലാവരോടും അഭ്യർത്ഥിച്ചു.
റുവൈസിൽ വെച്ച് നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്‌ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. മുസ്തഫ ആനക്കയം ഉദ്ഘാടനം ചെയ്തു. ഫിറോസ് കൊളത്തൂർ, സലീം കരിപ്പോൾ, ശരീഫ് മുസ്ലിയാരങ്ങാടി, മുഹമ്മദ് കാടാമ്പുഴ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും ട്രഷറർ കെ എൻ എ ലത്തീഫ് നന്ദിയും പറഞ്ഞു.