റിയാദ്: വിശുദ്ധ റമദാനിൽ രാജ്യത്തെ പള്ളികളിൽ ബാങ്കിനും നിസ്‌കാരത്തിനുമിടയിൽ പത്ത് മിനുട്ട് സമയം മാത്രമേ പാടുള്ളൂവെന്ന് നിർദേശം. കൊവിഡ് വൈറസ് വ്യാപനം ശക്തമാകുന്നതിനിടയിലാണ് മന്ത്രാലയം പ്രത്യേക നിർദേശങ്ങൾ നൽകിയത്. സുബ്ഹി നിസ്‌കാരമൊഴികെ മറ്റു എല്ലാ നിസ്‌കാരങ്ങളിലും ബാങ്കിനും ഇഖാമത്തിനുമിടയിൽ പത്ത് മിനിറ്റ് സമയം മാത്രമേ പാടുള്ളുവ്വെന്നു ഇസ്‌ലാമിക കാര്യ മന്ത്രാലയം രാജ്യത്തെ മസ്ജിദുകളിലേക്ക് നൽകിയ സർക്കുലറിൽ അറിയിച്ചു.
റമദാൻ മാസത്തിൽ മഗ്‌രിബ് , ഇശാ നിസ്‌കാരങ്ങൾക്കടിയിൽ രണ്ടു മണിക്കൂർ സമയം പാലിക്കണം. ഉമ്മുൽ ഖുറ സമയമാനുസരിച്ച് പള്ളികളെ ഇമാമുമാരും മുഅദ്ദിൻമാറം ഇത് പ്രത്യേകം ശ്രദ്ധിക്കണം. ബാങ്കിനും ഇഖാമത്തിനുമിടയിൽ പത്ത് മിനിറ്റ് സമയത്തിലധികം പാടില്ല. സുബ്ഹി നിസ്‌കാരത്തിൽ ഇത് 20 മിനുട്ട് വരെ ആകാവുന്നതാണ്. പ്രാർത്ഥനക്കത്തുന്നവരുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് ആരോഗ്യ മന്ത്രാലയം നിർദേശിച്ച ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികൾ പൂർണ്ണമായും പാലിക്കണമെന്നും നിർദേശമുണ്ട്.