റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ വൃതാരംഭം. ഒമാനിൽ ബുധനാഴ്ചയായിരിക്കും റമദാൻ ഒന്ന്. സഊദിയിൽ ഇന്ന് മാസപ്പിറവി ദൃശ്യമായതിനാൽ നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചു. തുമൈറിൽ മാസപ്പിറവി കണ്ടതിനു പിന്നാലെ ഉന്നത അതോറിറ്റി യോഗം ചേർന്നാണ് തീരുമാനം കൈകൊണ്ടത്.
റമദാന്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഖത്തറില്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിര്‍ണയ സമിതി അറിയിച്ചു. സമിതി ചെയര്‍മാന്‍ ഡോ. ശൈഖ് ഥഖീല്‍ അല്‍ ശമ്മാരിയുടെ അധ്യക്ഷതയില്‍ ഔഖാഫ് മന്ത്രാലയ മന്ത്രാലയ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കൂടാതെ, ബഹ്‌റൈൻ, കുവൈത്, യു എ ഇ എന്നിവിടങ്ങളിലും ചൊവ്വാഴ്ചയാണ് റമദാൻ ഒന്ന്.