അൻവർ വണ്ടൂരിന്റെ പ്രവാസ വാർത്ത ശ്രദ്ധേയമാവുന്നു

0
512

ജിദ്ദ: എഴുത്തുകാരനും കവിയും സാമൂഹ്യ പ്രവർത്തകനുമായ അൻവർ വണ്ടൂർ അവതരിപ്പിക്കുന്ന പ്രവാസ വാർത്തകൾ ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും രാവിലെ തയ്യാറാക്കി വാട്സ്ആപ്പ് ഗ്രുപ്പുകളിൽ ലഭ്യമാകുന്ന പ്രവാസ വാർത്തകൾക്ക് ശ്രോദ്ധാക്കൾ ഏറി വരികയാണ്.

ഒരു പഴഞ്ചൊല്ല് കൊണ്ട് തുടങ്ങുന്ന വാർത്ത പരിപാടി പ്രവാസ ലോകത്തെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളുന്നു, ഒപ്പം നാട്ടിലെ പ്രധാന സംഭവങ്ങളും ഉൾപെടുത്താറുണ്ട്. ഈ വാർത്ത കേൾക്കുന്ന പലർക്കും നാട്ടിൽ റേഡിയോ വാർത്ത കെട്ടിരുന്ന അനുഭവം ആണെന്ന് പറയുന്നു. എല്ലാ ദിവസവും ജോലി കഴിഞ്ഞ ഉടനെ പുലർച്ചെയാണ് അൻവർ വാർത്ത തയ്യാറാക്കുന്നത്. ഇതിനായി മൂന്നു മണിക്കൂറോളം ഉറക്കം ഒഴിവാക്കേണ്ടി വരുന്നുണ്ടെന്ന് അൻവർ പറഞ്ഞു.

വണ്ടൂർ സ്വദേശിയായ അൻവർ ജിദ്ദയിൽ സാമൂഹ്യ – സാഹിത്യ മേഖലകളിൽ സജീവമാണ്. പത്ര മാധ്യമങ്ങളിൽ സ്ഥിരമായി കവിത, ലേഖനം, ഫീച്ചർ എന്നിവ എഴുതാറുണ്ട്. ഗാന രചയിതാവ് കൂടിയായ അൻവർ ഇറക്കിയ റമദാൻ ഗാനം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

അൽ ഹംറ ഡിസ്ട്രിക്ട്ടിലെ നഹ്ദി ഫാർമസിയിൽ ജോലി ചെയ്യുന്ന അൻവർ വണ്ടൂർ കെഎംസിസി പ്രവർത്തകൻ കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here