റിയാദ്: തന്റെ വീട്ടിലെ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വിദേശിയുടെ വിവാഹം ഗംഭീരമായി നടത്തികൊടുത്ത് സഊദി പൗരൻ. അൽ ഖർജ് ഗവർണറേറ്റിലെ സ്വദേശി പൗരനാണ് സ്വന്തം ചിലവിൽ ഗംഭീര വിവാഹ പരിപാടികൾ നടത്തിയത്. ഹൗസ് ഡ്രൈവർ തന്റെയുള്ളിലെ വിവാഹ മോഹം അറിയിച്ചതിനെ തുടർന്നാണ് മസിയാദ് അൽ ഹശാൽ എന്ന സ്വദേശി പൗരൻ വിവാഹ പരിപാടികൾ ഒരുക്കിയത്. സംഭവം അറബ് ചാനലുകളിലും വൻ ഹിറ്റായി.
പാക് പൗരനായ ഹൗസ് ഡ്രൈവർ ഒരു വർഷം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച ഒരു ഫിലിപ്പിനോ പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം സ്പോൺസറുമായി പങ്ക് വെച്ചു. ഉടൻ തന്നെ പെൺകുട്ടിയുടെ തൊഴിലുടമയുമായി ബന്ധപ്പെട്ടുവെന്ന് കാര്യങ്ങൾ സൂചിപ്പിക്കുകയും പെൺകുട്ടിയുടെ സമ്മതം തേടുകയും ചെയ്തു.
ഇതേസമയം, പെൺകുട്ടിയുടെ സ്പോൺസർ അവളുടെ കുടുംബത്തെ അവളുടെ രാജ്യത്ത് ബന്ധപ്പെടുകയും കമ്മ്യൂണിറ്റി ഓഫീസ്, നീതിന്യായ മന്ത്രാലയം, ഫിലിപ്പൈൻ എംബസി എന്നിവിടങ്ങളിൽ അദ്ദേഹം വിവാഹ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ സ്പോൺസർ തന്റെ ഡ്രൈവറെയും ധാർമ്മികതയെയും കുറിച്ച് ചോദിക്കുകയും പരിശോധിക്കുകയും ചെയ്തതായും വരന്റെ സ്പോൺസർ വെളിപ്പെടുത്തി. തുടർന്നാണ് വിവാഹ നടപടികളിലേക്ക് നീങ്ങിയത്.
വിവാഹത്തിനുള്ള നടപടിക്രമങ്ങൾ അവസാനിച്ചതിനുശേഷം, അൽ-ഖർജിലെ വീട്ടിൽ വച്ചാണ് വിവാഹം നടന്നതെന്നും കമ്മ്യൂണിറ്റി ഓഫീസിൽ ഡ്രൈവറുടെ കുടുംബത്തിന്റെയും ചില സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ പാർട്ടി നടത്തുകയും ചെയ്തു. നിരവധി സ്ത്രീകളുടെ പങ്കാളിത്തത്തോടെ വധുവിനായി പ്രത്യേക പാർട്ടിയും സംഘടിപ്പിച്ചിരുന്നു.
مواطن يجمع بين باكستاني وفليبينية بـ”الحلال” ويتكفل بزواجهما#نشرة_التاسعة#MBC1 pic.twitter.com/In4qS2eqa2
— MBC أخبار (@MBC24News) April 10, 2021