Friday, 13 December - 2024

എസ് ഐ സി റമദാൻ കാംപയിൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന റമദാൻ ക്യാമ്പയിന് തുടക്കമായി. സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടി എസ് ഐ സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല അൽ ഐദ്രൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിൽ പരമാവധി നന്മകൾ ചെയ്യാൻ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. വ്രതം അനുഷ്ഠിക്കുക വഴി ആത്മശുദ്ധീകരണം നടത്താനും ഒപ്പം കഷ്ടപ്പെടുന്ന സഹജീവികളുടെ വിഷമം മനസ്സിലാക്കാനും കഴിയുമെന്നും അദ്ദേഹംപറഞ്ഞു. കോവിഡ് കാലമായതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചു കൊണ്ട് ജമാഅത്തിൽ പങ്കെടുക്കുകയും വിശുദ്ധ ഖുർആൻ പാരായണവും പഠനവും നടത്തണമെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. പ്രവാസികൾക്കിടയിലും നാട്ടിലും കഷ്ടപ്പെടുന്നവരെ കഴിയുന്ന രൂപത്തിൽ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പരിപാടിയിൽ എസ് ഐ സി ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

മുസ്തഫ ഹുദവി കൊടക്കാട് റമദാൻ സന്ദേശം നൽകി. ആത്മാവിനെ ശുദ്ധീകരിക്കുന്ന സംസ്കരണ പ്രക്രിയയാണ് വ്രതമെന്നും അതിന് വേണ്ടി ഓരോരുത്തരും സ്വയം സന്നദ്ധരാവണമെന്നും വ്രതം എടുക്കുക വഴി മനസിലുള്ള തിന്മകളെ ശുദ്ധീകരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പയിനിന്റെ ഭാഗമായി പ്രതിദിന പ്രഭാഷണം, ഖുർആൻ വിജ്ഞാന മത്സരം, കുടുംബിനികൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക വിജ്ഞാന മത്സരം, ഖത്മുൽ ഖുർആൻ തുടങ്ങിയവ നടത്തപ്പെടുന്നതാണ്.

മുസ്തഫ ഫൈസി ചേറൂര്, മുസ്തഫ ബാഖവി ഊരകം, മുജീബ് റഹ്‌മാനി മൊറയൂർ, ഉസ്മാൻ എടത്തിൽ, സൽമാനുൽ ഫാരിസ് ദാരിമി, നൗഷാദ് അൻവരി കുമ്പിടി, മുഹമ്മദ്‌ ദാരിമി തുടങ്ങിയവർ ആശസ പ്രസംഗം നടത്തി.

എസ് ഐ സി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ സ്വാഗതവും അഷ്‌റഫ്‌ ദാരിമി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.

Most Popular

error: