നൂറ അല്‍ മത്‌റൂശിയ അറബ് ലോകത്തെ ആദ്യ ബഹിരാകാശ യാത്രിക

0
1239

ദുബൈ: അറബ് ലോകത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ യാത്രികയായി യുഎഇ യിൽ നിന്നുള്ള നൂറ അല്‍ മത്‌റൂശിയെ തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ആണ് ആദ്യഅറബ് ബഹിരാകാശ യാത്രികയുടെ പേര് പ്രഖ്യാപിച്ചത്. യുഎഇ യുടെ ചാന്ദ്ര ദൗത്യത്തിലെ മുഹമ്മദ് അല്‍ മുല്ല ആണ് സംഘത്തിലെ രണ്ടാമത്തെയാള്‍. ഇരുവരും നിലവില്‍ ഹസ്സ എല്‍ മന്‍സുരിയില്‍ സഹപ്രവര്‍ത്തകരാണ്.

4,300 പേരാണ് രണ്ടാംസംഘത്തിന്റെ ഭാഗമാകാന്‍ അപേക്ഷ നല്‍കിയത്. അവരില്‍ 1400 പേര്‍ സ്വദേശി വനിതകളായിരുന്നു. ഇവരിൽ നിന്നാണ് നൂറ അല്‍ മത്‌റൂശിയയെ തിരഞ്ഞെടുത്തത്. 1993 ൽ ജനിച്ച നൂറ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറങ്ങിൽ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

‘ഭാവിയിലെ ബഹിരാകാശ പര്യവേഷണ ദൗത്യങ്ങള്‍ക്കായി നാസയില്‍ പരിശീലനം നേടുന്നതിനായി 4,000 ത്തിലധികം പേരില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ട് പുതിയ ബഹിരാകാശയാത്രികരില്‍ ആദ്യത്തെ അറബ് വനിതാ ബഹിരാകാശയാത്രികയെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അഭിനന്ദനങ്ങള്‍ നൂറ അല്‍ മാത്‌റൂശി, മുഹമ്മദ് അല്‍ മുല്ല’, യു.എ.ഇ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2019 ലാണ് യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി വിജയകരമായി സ്‌പേസ് സ്റ്റേഷനിലെത്തി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here