റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 878 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 പേർ മരണപ്പെടുകയും 578 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്.
നിലവിൽ 8,113 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 914 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,747 ആയും വൈറസ് ബാധിതർ 397,636 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 382,776 ആയും ഉയർന്നു.