Friday, 13 September - 2024

അടുത്ത മാസം അന്താരാഷ്ട്ര സർവ്വീസുകൾ; സഊദി എയർലൈൻസ് സ്ഥിതിഗതികൾ വിലയിരുത്തി

റിയാദ്: അടുത്ത മാസത്തോടെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണ് സഊദി ദേശീയ വിമാന കമ്പനിയായ സഊദിയയെന്ന് റിപ്പോർട്ടുകൾ. മാസങ്ങളായി നിർത്തി വെച്ചിരുന്ന അന്തരാഷ്ട്ര സർവ്വീസുകൾ സാധാരണ നിലയിൽ തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളാണ് കമ്പനി നടത്തുന്നത്. കൊവിഡ് സന്ദർഭത്തിൽ നിർത്തിവെച്ച സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള സ്ഥിതിഗതികൾ സഊദി എയർലൈൻസ് ഡയരക്ടർ ബോർഡ് നേരിട്ട് വിലയിരുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഊദി ട്രാൻസ്‌പോർട്ട് മന്ത്രി സാലിഹ് അൽ ജാസിറിന്റെ നേതൃത്വത്തിലാണ് ബോർഡ് ഓഫ് സഊദി എയർലൈൻസ് കാര്യങ്ങൾ വിലയിരുത്തിയത്.

കൂടാതെ, സഊദിയ കമ്പനിയുടെ പ്രവർത്തന മികവ്, പ്രകടന റിപ്പോർട്ടുകൾ എന്നിവയും സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൗൺസിൽ യോഗത്തിൽ ചർച്ചയായി. വൈറസ് വ്യാപനത്തിനിടയിലും ആഭ്യന്തര സർവ്വീസുകൾ മുടങ്ങാതെ നടത്തുന്നതിലും സേവനങ്ങൾ ചെയ്യുന്നതിലും ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

നേരത്തെ, ജനുവരി 29 ന് അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കാനിരിക്കെ സഊദി ആഭ്യന്തര മന്ത്രാലയം ഇത് നീട്ടി വെക്കുകയായിരുന്നു. മെയ് പതിനേഴിന് അന്തരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. വിലക്കുകൾ നീക്കി ആരംഭിക്കുമ്പോൾ സർവ്വീസുകൾ പഴയ രൂപത്തിൽ ആയിരിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരിക്കുന്നത്.

എങ്കിലും നിലവിൽ വീണ്ടും വൈറസ് വ്യാപനം ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ വ്യാപനം അതിരൂക്ഷമായതോടെ അനുമതി നൽകുമോയെന്നതാണ് ആശങ്കക്കിടെ വരുത്തുന്നത്. എങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാതോർത്ത് നിൽക്കുകയാണ് പ്രവാസികൾ.

കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക👇

https://chat.whatsapp.com/HQVhNOapmzgJYjpqWm0vMJ

Most Popular

error: