റിയാദ്: എഴുപത്തഞ്ചു വയസ് പിന്നിട്ടവർക്ക് സഊദിയിൽ ബുക്ക് ചെയ്യാതെ തന്നെ വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൃദ്ധരായവർക്ക് പ്രത്യേക പരിഗണന നൽകിയാണ് അപ്പോയ്ന്റ്മെന്റ് എടുക്കാതെ തന്നെ വാക്സിൻ നൽകുന്നത്. രാജ്യത്തെ എല്ലാ വാക്സിൻ കേന്ദ്രങ്ങളും വീൽ ചെയർ അടക്കമുള്ള സൗകര്യങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്നും വാക്സിൻ സ്വീകരിച്ച മുഴുവൻ ആളുകളുടെയും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് ഇത് വരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം അമ്പത്തൊമ്പത് ലക്ഷം കവിഞ്ഞതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 261,000 ആളുകൾക്ക് വാക്സിൻ നൽകിയതോടെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 5,944,095 ആയി.