റിയാദ്: സഊദിയിൽ അക്രമിയുടെ കുത്തേറ്റ് മുഅദ്ദിനടക്കം രണ്ടു പേർക്ക് പള്ളിയിൽ വെച്ച് ദാരുണാന്ത്യം . തബൂക്ക് പ്രവിശ്യയിലെ അൽ ബവാദിയിൽ വെള്ളിയാഴ്ച്ച പുലർച്ചെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. എഴുപതുകാരനായ വൃദ്ധനാണ് കൊലയാളി. ഇദ്ദേഹം മാനസിക രോഗിയാണെന്നാണ് റിപ്പോർട്ടുകൾ. ബാങ്ക് വിളിക്കുന്നതുമായി ബന്ധപ്പട്ട് മുഅദ്ദിനും ഇദ്ദേഹത്തിനുമിടയിൽ തർക്കം ഉടലെടുത്തിരുന്നു. ഇതിനിടെയാണ് ഇദ്ദേഹം കത്തിയുപയോഗിച്ച് ആക്രമണം നടത്തിയത്.
ഇതേ സമയം പള്ളിയിലുണ്ടായിരുന്ന വിശ്വാസിയാണ് മരണപ്പെട്ട മറ്റൊരാൾ. 64 കാരനായ മുഅദ്ദിനും 75 കാരനായ വൃദ്ധനുമാണ് കൊല്ലപ്പെട്ടത്. നെഞ്ചത്തും വയറ്റിലുമേറ്റ കുത്താണ് ഇരുവരുടെയും മരണ കാരണം. അക്രമിയെ സുരക്ഷ പോലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ പല തവണ കൊലയാളിയുടെ അക്രമം ബന്ധപ്പെട്ട വകുപ്പുകളെ മുഅദ്ദിൻ അറിയിച്ചരുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.