Thursday, 19 September - 2024

സഊദിയിൽ ബഖാല തൊഴിലാളികൾക്ക് വാക്സിൻ നിർബന്ധമാക്കി

റിയാദ്: സഊദിയിൽ ബഖാലകൾ ഉൾപ്പെടെ എതാനും മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കി. റെസ്‌റ്റോറൻറുകൾ, കോഫി ഷോപ്പുകൾ, ബഖാലകൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, ലേഡീസ് ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് വാക്സിൻ നിർബന്ധമാക്കിയത്. റമദാൻ ഒന്ന് മുതൽ ഇത് നിർബന്ധബമാണെന്ന് നഗര ഗ്രാമ മാന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി.

വാക്‌സിൻ എടുക്കുകയോ അല്ലെങ്കിൽ ഓരോ ഏഴ് ദിവസവും പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുകയോ വേണമെന്നാണ് നിർദേശം.

Most Popular

error: