മക്ക: വിശുദ്ധ മക്കയിലെയും മദീനയിലെയും ഹറം പള്ളികളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും കോവിഡ് വാക്‌സിൻ നിർബന്ധമാക്കി. ഇരു ഹറം കാര്യാലയ വകുപ്പാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. റമദാൻ മുതൽ വാക്‌സിൻ സ്വീകരിക്കാത്ത ഹറാം കാര്യാലയ ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരെ പ്രവേശിപ്പിക്കുകയില്ലെന്ന് ഇരു ഹരം കാര്യാലയ വകുപ്പ് അറിയിച്ചു.
ഇരു പള്ളികൾക്കും പുറമെ ഹറം കാര്യാലയ വകുപ്പ് ഓഫീസിലേക്കും വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പ്രവേശനം നൽകുകയില്ല.