റിയാദ്: രാജ്യത്ത് വൈറസ് ബാധ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ജനറൽ സെക്യൂരിറ്റിയാണ് അവലോകന വീഡിയോ ട്വീറ്റിലൂടെ പങ്കുവെച്ചത്. രാജ്യത്ത് കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പുറപ്പെടുവിച്ച തീരുമാനങ്ങളിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കു വെച്ചാണ് ഇനിയും ഇത് പോലൊരെ സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാൻ മുൻകരുതൽ ഓർമ്മിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ രാജ്യം നേരിട്ട കർഫ്യൂ, മാർക്കറ്റുകളും വാണിജ്യ സമുച്ചയങ്ങളും അടച്ചുപൂട്ടിയത്, അന്താരാഷ്ട്ര വിമാനങ്ങളും ബസുകളും കാറുകളും അഞ്ചിലധികം ആളുകളുടെ ഒത്തുചേലും ജോലിസ്ഥലങ്ങളിൽ ഹാജരാകുന്നതും അടക്കം താൽക്കാലികമായി നിർത്തിയതടക്കമുള്ള കാര്യങ്ങൾ പ്രതിപാദിച്ചാണ് വീഡിയോ പുറത്തിറക്കിയത്. ഏറ്റവും ഒടുവിലാണ് “തീരുമാനം നിങ്ങളുടെ കൈകളിലാണ്” എന്ന് ഊന്നി പറയുന്നത്. രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ.
മന്ത്രാലയം പുറത്തിറക്കിയ വീഡിയോ