Thursday, 19 September - 2024

സഊദിയിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ ആറായിരം പിന്നിട്ടു

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 684 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 പേർ മരണപ്പെടുകയും 439 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 6,007 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 761 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,690 ആയും വൈറസ് ബാധിതർ 392,009 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 379,312 ആയും ഉയർന്നു.

Most Popular

error: