Saturday, 27 July - 2024

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടം; കൊടുവള്ളി മണ്ഡലം ജിദ്ദാ കെഎംസിസി കെഎംസിസി കോൾ കാംപയിൻ ശ്രദ്ധേയം

ജിദ്ദ: യുഡിഎഫ് സ്ഥാനാർഥി ഡോ: മുനീറിന്റെ വിജയത്തോടൊപ്പം വൻ വിഭൂരിപക്ഷവും ഉറപ്പിക്കുന്നതിനായി നാട്ടിലെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ടു തേടി കൊടുവള്ളി മണ്ഡലം ജിദ്ദാ കെഎംസിസി നടത്തുന്ന കോൾ കാംപയിൻ ശ്രദ്ധേയമാകുന്നു. ഇടതു സർക്കാരിന്റെ പ്രവാസി ദ്രോഹ നടപടികൾ ആവർത്തിച്ചുണർത്തുന്ന ഫോൺ കോളുകൾ മുഖേന, വോട്ടെടുപ്പിൽ യുഡിഎഎഫിന് വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് പ്രവർത്തകർക്കുള്ളത്.

കൊവിഡ് മഹാമാരി തുടക്ക നാളുകൾ മുതൽ നടണയാൻ പെടാപാടുപെടുന്ന പ്രവാസികളെ വേട്ടയാടുന്ന സർക്കാരിന്റെ വഞ്ചനാപരമായ ഓരോ നീക്കങ്ങളും തുറന്നു കാണിക്കാനും, കോടികളുടെ പരസ്യ മോഹവലയത്തിൽ മാധ്യമങ്ങൾ പോലും വിസ്മരിക്കുന്ന സർക്കാരിന്റെ കൊടും ക്രൂരതകളുടെ നാൾ വഴികളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ നടത്തിയ പകപോക്കൽ നടപടികളും ഓർമ്മപ്പെടുത്താനും, മറ്റേതു പ്രചാരണ രീതികളെക്കാളുമേറെ കഴിയുന്നു എന്നതാണ് ഈ കോൾ കാംപയിൻ നൽകുന്ന അനുഭവം. ഏകീകൃത രൂപത്തിൽ കൊടുവള്ളി മണ്ഡലം ജിദ്ദാ കെഎംസിസി ആരംഭിച്ച കോൾ കാംപയിനിനു അഭൂത പൂർവമായ പിൻതുണയാണ് ലഭിച്ചു വരുന്നത്.

വൈവിധ്യമാർന്ന പരിപാടികളുമായി മണ്ഡലം കമ്മിറ്റി ഏതാനും ആഴ്ചകളായി നടത്തി വരുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ: എംകെ മുനീർ സംവദിച്ചു. കോഴിക്കോട് ജില്ലാ ജിദ്ദാ കെഎംസിസി പ്രസിഡന്റ് ലത്തീഫ് കാളരാന്തിരി ഉദ്‌ഘാനം ചെയ്തു. റഫീഖ് കൂടത്തായി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രസിഡന്റ് ഒപി അബ്ദുസ്സലാം അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ ഉസ്മാൻ എടത്തിൽ ആമുഖ ഭാഷണം നിർവഹിച്ചു. ജ:സെക്രട്ടറി താരിഖ് അൻവർ ആരാമ്പ്രം സ്വാഗതവും കാംപയിൻ കൺവീനർ നിസാർ മടവൂർ നന്ദിയും പറഞ്ഞു.

Most Popular

error: