Tuesday, 5 November - 2024

മക്ക ഹറമിൽ ആയുധവുമായി പ്രവേശിച്ച ഒരാൾ പിടിയിൽ

മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിൽ ആയുധവുമായി കടന്ന ഒരാളെ പിടികൂടി. മക്ക പ്രാവിശ്യ പോലീസ് വക്താവാണ് ആയുധവുമായി മസ്ജിദുൽ ഹറാമിൽ നിന്ന് ഒരാളെ പിടികൂടിയതായി വെളിപ്പെടുത്തിയത്. ആയുധവുമായി വിശുദ്ധ മസ്ജിദുൽ ഹറാമിനുള്ളിൽ കയറിക്കൂടിയ ഇദ്ദേഹം തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അനുകൂലമായി ഓരോന്ന് വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഉടൻ തന്നെ സുരക്ഷാ സേന സ്ഥലം വളഞ്ഞു ഇദ്ദേഹത്തെ കീഴ്പ്പെടുത്തി.

തിവ്രവാദ ഗ്രൂപ്പിൽ പെട്ടയാളാണ് ഇദ്ദേഹമെന്നാണ് വിവരം. മസ്ജിദുൽ ഹറാമിലെ ഒന്നാം നിലയിൽ വെച്ചാണ് ഇദ്ദേഹത്തെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ഇദ്ദേഹത്തെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Most Popular

error: