സഊദിയിൽ കൊവിഡ് കേസുകൾ ശരവേഗത്തിൽ കുതിക്കുന്നു, ഇന്ന് മാത്രം എഴുന്നൂറും പിന്നിട്ടു

0
1624

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 728 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8 പേർ മരണപ്പെടുകയും 404 പേർ രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 5,768 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 735 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,684 ആയും വൈറസ് ബാധിതർ 391,325 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 378,873 ആയും ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here