റിയാദ്: വിശുദ്ധ റമദാനിലെ സഊദിയിലെ ബാങ്കുകളുടെയും പണമയക്കൽ കേന്ദ്രങ്ങളുടെയും സമയക്രമീകരണം പ്രഖ്യാപിച്ചു. സഊദി സെൻട്രൽ ബാങ്കാണ് റമദാൻ സമയക്രമീകരണവും രണ്ടു പെരുന്നാൾ അവധി ദിനങ്ങളും പ്രഖ്യാപിച്ചത്. റമദാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 04 മണി വരെയായിരിക്കും. പണമയക്കൽ കേന്ദ്രങ്ങൾ രാവിലെ 9:30 മുതൽ വൈകുന്നേരം 05:30 വരെയും പ്രവർത്തിക്കും.
ബാങ്കുകളുടെ ഈദുൽ ഫിത്വർ, ഈദുൽ അദ്ഹ അവധി ദിനങ്ങൾ ഇപ്രകാരമായിരിക്കും. റമദാൻ 28 മുതൽ (മെയ് 10) ആരംഭിക്കുന്ന അവധിക്ക് ശേഷം മുതൽ ശവ്വാൽ 05 (മെയ് 17) നായിരിക്കും ചെറിയ പെരുന്നാൾ അവധി കഴിഞ്ഞു പ്രവർത്തനം ആരംഭിക്കുക.
ബലിപെരുന്നാൾ അവധി ദിനം, ദുൽഹിജ്ജ 05 (ജൂലൈ 15) ന് ആരംഭിച്ച് ദുൽഹിജ്ജ 15 ന് (ജൂലൈ 25) ന് തുറക്കുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.