മക്ക: റമദാനിൽ ഉംറ നിർവഹിക്കുന്നവർക്ക് കൊറോണ വാക്‌സിൻ സ്വീകരിക്കണമെന്നത് ഇതുവരെ നിർബന്ധമാക്കിയിട്ടില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായായാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഇത് വരെ തീരുമാനം കൈകൊണ്ടിട്ടില്ലെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
അതേസമയം, ഹജ്, ഉംറ സേവന മേഖലയിലുള്ളവർക്കും മക്കയിലെ വ്യാപാര സ്ഥാപനങ്ങളിൽ ജോലിക്കാർക്കും റമദാൻ ഒന്നു മുതൽ കൊറോണ വാക്‌സിൻ സ്വീകരണം നിർബന്ധമാക്കിയതായി ഹജ്, ഉംറ മന്ത്രാലയം ദിവസങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹജിനിടെ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ജീവനക്കാരും ഉദ്യോഗസ്ഥരും ഹജുമായി ബന്ധപ്പെട്ട സേവനം ആരംഭിക്കുന്നതിനു ചുരുങ്ങിയത് ഒരാഴ്ച മുമ്പ് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും ദുൽഹജ് ഒന്നിനു മുമ്പായി മുഴുവൻ ആഭ്യന്തര ഹാജിമാരും രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന നിബന്ധനയും അധികൃതർ മുന്നോട്ട് വെച്ചിട്ടുണ്ട്.
ആഭ്യന്തര ഉംറക്കാർക്ക് റമദാനിൽ വാക്സിൻ നിർബന്ധമാണോ? മന്ത്രാലയ പ്രതികരണം കാണാം
By Gulf1
711
Previous article