റിയാദ്: കഴിഞ്ഞ 300 വർഷങ്ങളിൽ ചെലവഴിച്ചതിനേക്കാൾ കൂടുതൽ അടുത്ത 10 വർഷങ്ങളിൽ രാജ്യം ചിലവഴിക്കുമെന്ന് സഊദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പുതിയ പദ്ധതി വിശദീകരണത്തിലാണ് സഊദിയുടെ ലക്ഷ്യം അദ്ദേഹം വെളിപ്പെടുത്തിയത്.
അടുത്ത 10 വർഷത്തിനുള്ളിൽ ചെലവഴിക്കാൻ പ്രതീക്ഷിക്കുന്ന തുക 27 ട്രില്യൺ റിയാലിൽ എത്താൻ സാധ്യതയുള്ള നിരവധി സംരംഭങ്ങൾ സമീപഭാവിയിൽ ഉണ്ട്. ഇത് കഴിഞ്ഞ 300 വർഷങ്ങളിൽ ചെലവഴിച്ചതിനേക്കാൾ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അര ബില്ല്യൺ മുതൽ ഒരു ബില്യൺ റിയാൽ വരെ തുകകൾ കൂട്ടിച്ചേർക്കാവുന്ന ഒരു അഭിലാഷ പരിപാടിയിൽ ഊർജ്ജ മന്ത്രാലയവും അരാംകോയും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അടുത്ത കുറച്ച് വർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുക 1.5 ട്രില്യൺ മുതൽ 3 ട്രില്യൺ വരെയുള്ള വർധനവിനായിരിക്കും. ഈ തുകയുടെ 90% വരുന്നത് സർക്കാർ ചെലവുകൾ, പൊതു നിക്ഷേപ ഫണ്ട്, പ്രധാന സഊദി കമ്പനികൾ, സ്വകാര്യ മേഖല എന്നിവയിൽ നിന്നാണ്. രാജ്യത്തെ ഉപഭോക്താവിനുപുറമെ, അടുത്ത 10 വർഷത്തിനുള്ളിൽ ചെലവഴിക്കുന്ന തുകയുടെ 10 ശതമാനത്തിൽ കൂടാത്ത നിലയിൽ വിദേശ നിക്ഷേപത്തെ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും കിരീടവകാശി പറഞ്ഞു.