Saturday, 27 July - 2024

സമദാനിയുടെ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ജിദ്ദ: മലപ്പുറം പാർലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിയുടെ വിജയത്തിന് വേണ്ടി കോട്ടക്കൽ മണ്ഡലം കെഎംസിസി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പ്രകാശന കർമം നിർവഹിച്ചു. വർഗീയതയും വിദ്വേഷവും വെറുപ്പും കൊണ്ട് സംഘർഷ ഭരിതമായ ഇന്ത്യൻ പാർലമെന്റിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മത സൗഹാര്ദത്തിന്റെയും നായകനായ സമദാനിയുടെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത – സാമൂഹ്യ – സാംസ്‌കാരിക രംഗത്തെ സമദാനിയുടെ സംഭാവനകൾ മനോഹരമായി വർണ്ണിക്കുന്ന പ്രസ്തുത ഗാനം സമദാനിയുടെ ഉന്നത വിജയത്തിന് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഗാനം തയ്യാറാക്കിയ കോട്ടക്കൽ മണ്ഡലം കെഎംസിസിയെയും ഗാന രചയിതാവ് സൈനു കോടഞ്ചേരിയെയും അദ്ദേഹം അഭിനന്ദിച്ചു. പരിപാടിയിൽ മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ്‌ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ല കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഇല്യാസ് കല്ലിങ്ങൽ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, മജീദ് കോട്ടീരി, സൈനു കോടഞ്ചേരി, മജീദ് പുകയൂർ, മുഹമ്മദലി ഇരണിയൻ, ടി. ടി ഷാജഹാൻ പൊന്മള, മുഹമ്മദ്‌ റാസിൽ ഒളകര തുടങ്ങിയവർ ആശസ നേർന്നു സംസാരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും സെക്രട്ടറി ഹംദാൻ ബാബു നന്ദിയും പറഞ്ഞു.

കോട്ടക്കൽ മണ്ഡലം കെഎംസിസി സെക്രട്ടറിയും എടയൂർ പഞ്ചായത്ത്‌ കെഎംസിസി ജനറൽ സെക്രട്ടറിയുമായ സൈനു കോടഞ്ചേരി രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായിക ഫാസില ബാനുവാണ്.

Most Popular

error: