ജിദ്ദ: കരുവാരകുണ്ട് പ്രവാസി യുഡി എഫിന്റെ നേതൃത്വത്തിൽ വണ്ടൂർ മണ്ഡലം യുഡിഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റ തിരഞ്ഞെടുപ്പ് പ്രചാരണം ഷറഫിയ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യൂസുഫ് കുരിക്കളുടെ അധ്യക്ഷതയിൽ മജീദ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ കുണ്ടുകാവിൽ “നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രസക്തി” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.
സ്ഥാനാർഥി എപി അനിൽ കുമാർ ഓൺ ലൈൻ കോൺഫറൻസ് വഴി പ്രഭാഷണം നടത്തി. കെ.എം.സി.സി നേതാക്കളായ ഹനീഫ കുരിക്കൾ, ശംസുദ്ധീൻ ഇല്ലിക്കുത്ത്, ഉമ്മർ സിപി, ഗഫാർ മാട്ടുമ്മൽ, മുജീബ് മാമ്പുഴ, അൻസാബ്, മനാഫ്. ഒഐസിസി നേതാക്കളായ ഷാജി കോട്ടയിൽ, അനിൽപുന്നക്കാട്, സിജി പട്ടാണി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. അഷ്‌റഫ് കുട്ടത്തി സ്വഗതവും സഫീർ ബാബു നന്ദിയും പറഞ്ഞു.