Saturday, 27 July - 2024

ജാമിഅഃ സമ്മേളനത്തിന് ഓസ്ഫോജ്ന ജിദ്ദ ഐക്യ ദാർഢ്യം സംഘടിപ്പിച്ചു

ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബി കോളേജിന്റെ വാർഷിക സമ്മേളനത്തിന് പൂർവ വിദ്യാർത്ഥി സംഘടനയായ ‘ഓസ്ഫോജ്ന’ ജിദ്ദ കമ്മിറ്റി ഐക്യ ദാർഢ്യം സംഘടിപ്പിച്ചു. സൂം ഓൺലൈൻ വഴി നടന്ന പരിപാടി സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല അൽ ഹൈദറൂസി തങ്ങൾ മേലാറ്റൂർ ഉത്ഘാടനം ചെയ്തു. ജാമിഅഃ യിലെ വിദ്യാർത്ഥികൾ രാജ്യത്തിനകത്തും പുറത്തും ദഅവ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ആയതിനാൽ ജാമിഅഃ നൂരിയ കേരള മുസ്ലിംകളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുജ്തബ ഫൈസി ‘ മത നിരാസത്തിന്റെ സ്വാതന്ത്ര ചിന്തകൾ ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഇബ്റാഹീം ഫൈസി തിരൂർക്കാട്, മുസ്തഫ ഹുദവി കൊടക്കാട്, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി, ഫാറൂഖ് ഫൈസി മണ്ണാർക്കാട്, ഹംസ ഫൈസി റാബഗ്, അബൂബക്കർ ദാരിമി അലമ്പാടി, നൗഷാദ് അൻവരി മോളൂർ, ഉസ്മാൻ എടത്തിൽ, ഷാജഹാൻ ഫൈസി തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.

ദുആ മജ്ലിസിന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

ഓസ്ഫോജ്ന ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി മുതുവല്ലൂർ സ്വാഗതവും വർക്കിംഗ്‌ സെക്രട്ടറി അൻവർ ഫൈസി നന്ദിയും പറഞ്ഞു.

Most Popular

error: