റിയാദ്: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാളുകളിൽ നിശ്ചിത എണ്ണം ആളുകളിൽ കൂടുതൽ പ്രവേശിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളാണ് ശക്തമാക്കുന്നത്. മാളുകളുടെ ശേഷിക്കപ്പുറം ഷോപ്പർമാരെ അനുവദിക്കാതെ ശേഷി പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഇക്കാര്യത്തിൽ അശ്രദ്ധ കാണപ്പെടുന്ന മാളുകൾ അടച്ചുപൂട്ടലും ശിക്ഷ നടപടികളും നേരിടേണ്ടി വരുമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചില മാളുകളിൽ തിരക്ക് അനുഭവപ്പെട്ടുതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മാളിന്റെ ശേഷി കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറയുന്നുവെന്നും വാണിജ്യ മന്ത്രാലയ നിരീക്ഷണ മേൽനോട്ട സംഘങ്ങൾ ഇത്തരം മാളുകൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ഉടൻ അടച്ചു പൂട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം സംരക്ഷിക്കുന്നതിനായി തിരക്കേറിയ മാളുകളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇