Saturday, 27 July - 2024

സഊദിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം

റിയാദ്: സഊദിയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാൻ മന്ത്രാലയ ആഹ്വാനം. മുൻകരുതൽ നടപടികൾ പാലിക്കാത്തത് കടുത്ത പിഴയ്ക്കും സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും കാരണമാകുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യം 500 കേസുകളുടെ മുകളിൽ ആയതോടെ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം പൗരന്മാരെയും പ്രവാസികളെയും വീണ്ടും ഓർമ്മിപ്പിച്ചു.

ഗുരുതര രോഗികളുടെ എണ്ണവും അനുദിനം ഉയരുകയാണ്. സർക്കാർ ഓഫീസുകൾ, ബിസിനസ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ സാമൂഹിക അകലം പാലിക്കണമെന്നും ശരീര താപനില അളക്കണമെന്നുമുള്ള നിർദേശങ്ങൾ അവഗണിച്ചാൽ 1,000 റിയാൽ പിഴ ഈടാക്കും. ശിക്ഷ ആവർത്തിച്ചാൽ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്.

ആളുകൾ അനിയന്ത്രിതമായി കൂട്ടം കൂടുന്നതിനാലും മുൻകരുതൽ നടപടികളിൽ സ്വീകരിക്കാത്തതിനാലുമാണ് രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. താമസക്കാരോട് ജാഗ്രത പാലിക്കണമെന്നും അലംഭാവത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. വൈറസ് ഉയർന്നതിന്റെ പ്രധാന കാരണം കൂടിച്ചേരലുകളാണെന്നും ഇപ്പോൾ ഉയർന്നതിന്റെ 60-70 ശതമാനം വരെ ഇത് മൂലമാണെന്നും മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ്‌ അബ്ദുൽ ആലി വാർത്താസമേളനത്തിൽ പറഞ്ഞു. 40 ശതമാനം ആളുകൾൽ ഷോപ്പിംഗ് സെന്ററുകൾ, പൊതു ഇടങ്ങൾ, പള്ളികൾ എനിവിടങ്ങളിൽ നിന്നാണ് വൈറസ് ബാധയേറ്റാതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW

Most Popular

error: