Friday, 13 December - 2024

സഊദിയിൽ പുതിയ കൊവിഡ് കേസുകളും ഗുരുതര രോഗികളും ഉയരുന്നു

റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 531 പുതിയ കൊവിഡ് രോഗികൾ കൂടി സ്ഥിരീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 പേർ മരണപ്പെടുകയും 389 രോഗമുക്തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 4,728 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 638 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,650 ആയും വൈറസ് ബാധിതർ 3878,235 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 376,946 ആയും ഉയർന്നു.

പ്രധാന സഊദി, ഗൾഫ് വാർത്തകൾ യഥാ സമയം അറിയാൻ 👇

https://chat.whatsapp.com/FhVQ9tiei9x6BAFEZXk3zW

Most Popular

error: