ജിദ്ദ: കാൽ നൂറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കോട്ടക്കൽ മണ്ഡലം കെഎംസിസി ട്രഷറർ പാറക്കൽ ഇബ്‌റാഹീം ഹാജിക്ക് മണ്ഡലം കെഎംസിസി ഹൃദ്യമായ യാത്രയയ്പ്പ് നൽകി. കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അരിമ്പ്ര അബുബക്കർ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് വി. പി മുസ്തഫ, മജീദ് കോട്ടീരി, പി. പി മൊയ്‌ദീൻ എടയൂർ, പി. എ റസാഖ് വെണ്ടല്ലൂർ, ജാഫർ നീറ്റുകാട്ടിൽ, ടി.ടി ഷാജഹാൻ പൊന്മള, ഹംദാൻ ബാബു കോട്ടക്കൽ, ശംസുദ്ധീൻ മൂടാൽ, സൈനു കോടഞ്ചേരി, ശരീഫ് കൂരിയാട്, മുഹമ്മദ് റാസിൽ ഒളകര, കെ. പി സമദലി, കെ.വി മുസ്തഫ കാവുംപുറം, പി. പി അലവിക്കുട്ടി കാടാമ്പുഴ തുടങ്ങിയവർ യാത്രാ മംഗളം നേർന്നു സംസാരിച്ചു.
കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ഉപഹാരം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്രയും വളാഞ്ചേരി മുനിസിപ്പൽ കെഎംസിസിയുടെ ഉപഹാരം കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്ററും ഇബ്‌റാഹീം ഹാജിക്ക് സമ്മാനിച്ചു.
ഇബ്‌റാഹീം ഹാജി മറുപടി പ്രസംഗം നടത്തി. നിരവധി മാതൃക പ്രവർത്തനങ്ങൾ നടത്തിയ കോട്ടക്കൽ മണ്ഡലം കെഎംസിസിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് പ്രവാസ ജീവിതത്തിലെ സൗഭാഗ്യമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.
സയ്യിദ് യസീദ് ഖിറാഅത് നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും മുഹമ്മദലി ഇരണിയൻ നന്ദിയും പറഞ്ഞു.