Saturday, 27 July - 2024

സൂയസ് കനാലില്‍ കുടുങ്ങിയ കപ്പൽ മാറ്റാനുള്ള ശ്രമം തുടരുന്നു; യാത്ര മുടങ്ങി നങ്കൂരമിട്ടിക്കുന്നത് 185 കപ്പലുകൾ, കണക്കാനാകാത്ത നഷ്‌ടം

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനുള്ള ശ്രമം തുടരുന്നു, ചരക്ക് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു, പ്രതിദിന നഷ്ടം കണ്ട് കണ്ണ് തള്ളി ലോകം, നഷ്ടം എങ്ങിനെ?

ഏഷ്യ-യൂറോപ്പ് കപ്പൽ ചാൽ, നിലവിലെ അവസ്ഥയും ചരിത്രവും👇

 

സൂയസ് കനാൽ: ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പലിനെ ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കപ്പലിനെ ഒന്ന് അനക്കാൻ പോലും ഇത് വരെ കഴിഞ്ഞിട്ടില്ല. ചളിയിൽ കുടുങ്ങിയ കപ്പലിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കനാലിലെ ചെളി നീക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഏകദേശം 20,000 ക്യൂബിക് മീറ്റര്‍(7,06,000 ക്യൂബിക് അടി) മണല്‍ നീക്കേണ്ടി വരുമെന്ന് കനാല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കപ്പലിനെ ചലിപ്പിക്കാൻ അമേരിക്കയുടെസ് സഹായം ആവശ്യപ്പെട്ടതായും സൂയിസ് കനാൽ അതോറിറ്റി അറിയിച്ചു.

ലോകത്തെ ഏറ്റവും തിരക്കേറിയതും മൂല്യമുള്ളതുമായ കപ്പൽ പാതയിലൂടെയുള്ള ചരക്ക് ഗതാഗതം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന കടലിടുക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചത് കണക്കാനാകാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിവരം. ആഗോള ചരക്കുഗതാഗതത്തിന്റെ 12 ശതമാനത്തോളവും സൂയസ് കനാല്‍ വഴിയാണ് കടന്നു പോകുന്നത്. ഒരു ദിവസം 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്കാണ് കനാല്‍ കൈകാര്യം ചെയ്യുന്നത്. ഏഷ്യയിലെ നാഫ്തയുടെ 20 ശതമാനവും മെഡിറ്ററേനിയൻ, കരിങ്കടൽ എന്നിവ വഴി സൂയസ് കനാൽ വഴിയാണ് എത്തിക്കുന്നത്. കേപ് ഓഫ് ഗുഡ് ഹോപ്പിന് ചുറ്റുമുള്ള റീ-റൂട്ടിംഗ് വഴി തിരഞ്ഞെടുക്കുമ്പോൾ കപ്പലുകൾക്ക് രണ്ടാഴ്ച കാലത്തെ ദൂരവും 800 ടണ്ണിലധികം ഇന്ധന ഉപഭോഗവും ഉണ്ടാകുമെന്നതാണ് ഇതൊഴിവാക്കാനായി സൂയസ് കനാൽ ഉപയോഗപ്പെടുത്തുന്നത്.

കപ്പലിന്റെ ഇരുവശത്തുകൂടിയുള്ള ഗതാഗതവും തടസ്സപ്പെട്ടതിനാലാണ് ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തി വച്ചത്. സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കള്‍ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു വെള്ള ടാങ്കറും ഉൾപ്പെടെ ഏകദേശം 185 ലധികം കപ്പലുകൾ ഇവിടെ കുടുങ്ങിയതായാണ് റിപ്പോർട്ട്. 9600 കോടി യു.എസ്. ഡോളര്‍ (ഏകദേശം 69,740 കോടി രൂപ) മൂല്യമുള്ള ചരക്കുകളാണ് ഉള്ളതെന്നാണ് വിലയിരുത്തൽ.

നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രയിലായിരുന്ന എവര്‍ ഗിവണ്‍. തയ് വാനിലെ എവര്‍ഗ്രീന്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ള ഈ ഭീമൻ കപ്പൽ ചൊവ്വാഴ്ചയാണ് ഇവിടെ കുടുങ്ങിയത്. കപ്പലിന് ചുവടെ 15,000 -20,000 ക്യൂബിക് മീറ്റര്‍ അളവില്‍ മണലും ചെളിയും നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഡച്ച് സ്മിത്ത്‌സ ജാപ്പാന്‍സ് നിപ്പോണ്‍ എന്നീ ഏജന്‍സികളുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

Most Popular

error: